പത്തനംതിട്ട അടൂർ ചൂരക്കോട് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം.ഇന്ന് പുലർച്ചെ 4.30 ഓടെ മേൽശാന്തി നടതുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
നാലോളം ഭണ്ഡാരങ്ങളാണ് മോഷ്ടാക്കൾ കുത്തി തുറന്ന് പണം അപഹരിച്ചത് .അടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വഷണമാരംഭിച്ചു.
പത്തനംതിട്ടയിൽ നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അടൂരിലും പരിസര പ്രദേശങ്ങളിലും ആരാധനാലയങ്ങൾ കേന്ദ്രീകരിചുള്ള മോഷണം പതിവാകുകയാണ്.രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിഗ് ശക്തമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.