എറണാകുളം : പ്രശസ്ത നടിയും നർത്തകിയുമായ റിമ കല്ലിങ്കലിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു.‘കാത്തിരിപ്പ്’ എന്ന കുറിപ്പോടെ താരം സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കയാണ്.

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. യവനസുന്ദരി, എന്തൊരു ഭംഗി, എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. നെഗറ്റിവ് കമന്റുകളും പേജിൽ കാണാം. (Image Credits: Instagram/ rimakallingal)

പ്ലെയിൻ പച്ച, മഞ്ഞയും പച്ചയും ചേർന്ന ചെക്ക് എന്നീ മെറ്റീരിയലുകളാണ് വസ്ത്രത്തിനായി തിരഞ്ഞെടുത്തത്. ബാക്ക് ലെസ് വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്. സിൽവർ ആക്സസറീസാണ് പെയർ ചെയ്തത്. ഹെവി ഹൈഡ് ചെയിനാണ് ഹൈലൈറ്റ്.
