ഒടുവിൽ കപ്പുയർത്തി ഇന്ത്യ.ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെയാണ് നീലപ്പട കൂടു കയറ്റിയത്.
ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ മിന്നല്‍ തുടക്കമിട്ടിട്ടും പൊടുന്നനെ പ്രതിരോധത്തിലേക്ക് വീണു. 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പുറത്തായി. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കേശവ് മഹാരാജാണ് തുടക്കത്തില്‍ മിന്നലടികളോടെ തുടങ്ങിയെ ഇന്ത്യയെ അതിവേഗം പ്രതിരോധത്തിലേക്ക് തള്ളിയിട്ടത്. പിന്നാലെ പന്തെടുത്ത കഗിസോ റബാഡ സൂര്യകുമാറിനേയും മടക്കി ഇന്ത്യയെ ഞെട്ടിച്ചു.