തിരുവനന്തപുരം : മഞ്ജരി കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ ബാലാമഞ്ജരി പുരസ്കാരം ഫ്‌ളവേഴ്‌സ് ചാനൽ ടോപ്സിങ്ങർ സീസൺ മൂന്നിലെ ഗോൾഡൻ പെർഫോമറും ,സെക്കന്റ് റണ്ണറപ്പും,വെബ് സീരീസ് താരവുമായ ദേവനാരായണൻ ഏറ്റുവാങ്ങി.
പ്രസിദ്ധമായ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രാങ്കണത്തിൽ ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിലാണ് പ്രതിഭാ പുരസ്കാരം സമ്മാനിച്ചത്.സംഗീത മഞ്ജരി പുരസ്കാരം ഗായകൻ ജി വേണുഗോപാലിന് കവിയും ഗാന രചയിതാവുമായ എഴാച്ചേരി രാമചന്ദ്രൻ സമ്മാനിച്ചു.
മഞ്ജരി കലാ സാഹിത്യ വേദിയുടെ പ്രസിഡന്റ് ഉദയൻ കൊക്കോട് അധ്യക്ഷത വഹിച്ച ചടങ്ങ് എഴാച്ചേരി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.
ബാലാമഞ്ജരി പുരസ്കാരം ലഭിച്ചതിൽ അതിയായാ സന്തോഷവും അഭിമാനവുമുണ്ടെന്ന് ദേവനാരായണൻ ജേർണൽ ന്യൂസിനോട് പറഞ്ഞു.ശ്രീകൃഷ്ണ ഭഗവാന്റെ തിരു നടയിൽ നിന്നും തന്റെ ഇഷ്ടപ്പെട്ട ഗായകരിൽ ഒരാളായ വേണുഗോപാൽ സാറിൽ നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചത് ജന്മപുണ്യമായി കരുതുന്നു.എന്റെ എല്ലാ ഗുരുക്കന്മാർക്കും നന്ദി – ദേവനാരായണൻ കൂട്ടിച്ചേർത്തു.