സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു.
കൊച്ചി എം.ജി റോഡിൽ ഇന്നു പുലർച്ചെ 1.30 ഓടെ ‘ബ്രൊമാൻസ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. നടൻമാർ സഞ്ചരിച്ചിരുന്ന കാർ തല കീഴായി മറിഞ്ഞായിരുന്നു അപകടം.
സിനിമയുടെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയായിരുന്നു. ഈ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.