അയോദ്ധ്യയിൽ നിന്ന് തിരികെ ട്രെയിൻ സർവീസ് ഉണ്ടാകും.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് ആദ്യ ട്രെയിൻ 30-ന്. ‘ആസ്ത സ്പെഷ്യൽ’ പാലക്കാട് നിന്ന് രാത്രി 7.10 സ്പെഷ്യൽ’ ഫെബ്രുവരി രണ്ട്, ഒൻപത്, 14,19,24 ,29 തീയതികളിൽ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകും. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലോർപേട്ട, ​ഗോമതി ന​ഗർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.പാലക്കാട് നിന്ന് രാത്രി 7.10-ന് ട്രെയിൻ പുറപ്പെടും.

ഫെബ്രുവരി മൂന്ന്, എട്ട്, 13,18, 23,28, മാർച്ച് നാല് എന്നീ തീയതികളിൽ അയോദ്ധ്യയിൽ നിന്ന് തിരികെ ട്രെയിൻ സർവീസ് ഉണ്ടാകും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഫെബ്രുവരി 22-ന് അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിനുണ്ടാകും. വർക്കല, കോട്ടയം, എറണാകുളം ടൗൺ, ആലുവ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങൾ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയിൽവേ – സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാകും. ഐആർസിടിസി വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗ്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!