തിരുവനന്തപുരം : സപ്ലൈകോയില്‍ രണ്ട് സാധങ്ങളുടെ വില കുറച്ചു. മുളകിന്റെയും വെളിച്ചണ്ണയുടെയും വിലയാണ് കുറച്ചത്. മുളകിന് 7 രൂപയും വെളിച്ചണ്ണയ്ക്ക് 9 രൂപയും കുറച്ചു. പൊതു വിപണിയില്‍ മുളകിന്റെ വില കുറഞ്ഞതാണ് സപ്ലൈകോയിലും കുറയ്ക്കാന്‍ കാരണം.
വിലക്കുറവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കമ്പനി ഉല്‍പ്പന്നങ്ങള്‍ക്കും വിലകുറഞ്ഞതായി സപ്ലൈകോ അറിയിച്ചു. അരക്കിലോ മുളകിന് ഇന്നത്തെ വില 77 രൂപയും ഒരു ലിറ്റര്‍ വെളിച്ചണ്ണക്ക് 136 രൂപയുമാണ്.