പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് മണ്ഡലത്തിലാണ് അദ്ദേഹം എത്തുന്നത്. രാവിലെ 10.30നു റോഡ് ഷോ നടത്തും. രാവിലെ 10.15നു പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിൽ അദ്ദേഹം ഇറങ്ങും. പിന്നാലെ റോഡ് മാർഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും.
അഞ്ചുവിളക്കു മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. അര മണിക്കൂറായിരിക്കും റോഡ് ഷോ. അര ലക്ഷത്തിലധികം പേരെ അണി നിരത്താനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിനു മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
കോയമ്പത്തൂരിൽ നിന്നാണ് മോദി പാലക്കാട് എത്തുന്നത്. തിരികെ സേലത്തേക്കാണ് അദ്ദേഹം മടങ്ങുക. സേലത്തും പൊതുയോഗമുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സേലത്തെ പൊതുയോഗം. 1996ലെ പൊതു തെരഞ്ഞെടുപ്പിലാണ് ബിജെപി ഇവിടെ മത്സരിച്ചത്.