തിരുവനന്തപുരം എൽഡി ക്ലർക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയതായി പി.എസ്.സി. അറിയിച്ചു.
അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് ദിവസത്തേക്ക് കൂടി തീയതി നീട്ടിയതായി പി.എസ്.സി. അറിയിച്ചത്.
ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം എൽഡി ക്ലർക്ക് അടക്കമുള്ള തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി അഞ്ചാംതീയതിയാകും. അഞ്ചാം തീയതി രാത്രി 12 മണി വരെ അപേക്ഷ സമർപ്പിക്കാം.