ക്രിക്കറ്റ് ലോകം ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക്. ജൂണ്‍ ഒന്ന് മുതല്‍ 29 വരെ യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് പോരാട്ടം. 20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. അഞ്ച് ടീമുകളെ വീതം നാല് ഗ്രൂപ്പുകളാക്കിയാണ് പോരാട്ടം.
ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിക്കുന്നത് ജൂണ്‍ അഞ്ചിനാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും രാത്രി എട്ടിനാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം. ഡിസ്‌നി ഹോട്‌സ്റ്റാറിലൂടെ മൊബൈല്‍, ടാബ് എന്നിവ വഴിയും ആരാധകര്‍ക്ക് ലൈവായി കളി കാണാം.
ക്രിക്കറ്റ് ചരിത്രത്തിലെ ഏക്കാലത്തേയും വലിയ പോരാട്ടം ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അരങ്ങേറും. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് എയിലാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ഒപ്പം ക്രിക്കറ്റ് ലോകത്ത് മേല്‍വിലാസം ഉണ്ടാക്കാന്‍ ഒരുങ്ങുന്ന മറ്റ് മൂന്ന് ടീമുകളും ചേരുമ്പോള്‍ ഗ്രൂപ്പ് എ പോരാട്ടം കനക്കും. ഇന്ത്യ, പാകിസ്ഥാന്‍, കാനഡ, അയര്‍ലന്‍ഡ്, ആതിഥേയരായ യുഎസ്എ ടീമുകളാണ് ഗ്രൂപ്പ് എയില്‍ മാറ്റുരയ്ക്കുന്നത്.
ഇന്ത്യയുടെ പോരാട്ടങ്ങള്‍, എതിരാളി, സമയം
ജൂണ്‍ 5- ഇന്ത്യ- അയര്‍ലന്‍ഡ്, രാത്രി 8.00 മണി
ജൂണ്‍ 9- ഇന്ത്യ- പാകിസ്ഥാന്‍, രാത്രി 8.00 മണി
ജൂണ്‍ 12- ഇന്ത്യ- യുഎസ്എ, രാത്രി 8.00 മണി
ജൂണ്‍ 15- ഇന്ത്യ- കാനഡ, രാത്രി 8.00 മണി