ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വി വിനീത് മരണപ്പെട്ടു. ഇന്ന് പുലർച്ചെ 5 മണിയോടെ പള്ളിപ്പുറത്തിനടുത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്. വർക്കലയിൽ നിന്ന് എയർപോർട്ടിലേക്ക് പോയ കാറും എതിർ ദിശയിൽ വിനീതും സുഹൃത്തും സഞ്ചരിച്ചു വന്ന ബൈക്കും കൂട്ടിയിടിച്ചു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ വിനീത് മരണപ്പെടുകയും കൂടെയുണ്ടായിരുന്ന അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുമാണ്.
ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ് വിനീത്. സിപിഎം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗവുമാണ്