ദക്ഷിണ റെയിൽവേയിലെ ആദ്യ ട്രാൻസ് – റ്റി.റ്റി.ഇ(ട്രാവലിങ് ടിക്കറ്റ് എക്സാമിനർ) ആയി നാഗർകോവിൽ സ്വദേശി സിന്ധു ഗണപതി(37). കഴിഞ്ഞ ആഴ്ചയാണ് ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷനിലെ റ്റി.റ്റി.ഇ ഉദ്യോഗസ്ഥയായി സിന്ധു നിയമിതയായത്.
2003ൽ റെയിൽവേ ജോലിയിൽ പ്രവേശിച്ച ജി സിന്ദൻ പിന്നീട് സിന്ധുവായി മാറുകയായിരുന്നു. മാനസിക സമ്മർദം കാരണം 2010ൽ ജോലി ഉപേക്ഷിച്ച് സഹ ട്രാൻസ് ജെൻഡറുകൾക്ക് ഒപ്പം താമസിക്കാൻ തുടങ്ങിയെങ്കിലും 18 മാസത്തിനു ശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
ലിംഗമാറ്റം അംഗീകരിച്ച റെയിൽവേ അധികൃതർ തന്നെ വനിതാ ജീവനക്കാരിയായി പരിഗണിക്കുകയായിരുന്നെന്ന് സിന്ധു പറഞ്ഞു.