ആദ്യ ലോഡ് ഇന്നലെ എത്തി.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: കിലോഗ്രാമിന് 29 രൂപ സബ്‌സിഡി നിരക്കിൽ കേന്ദ്ര സർക്കാർ ചൊവ്വാഴ്ച ‘ഭാരത് അരി’ അവതരിപ്പിച്ചു. നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ലോഞ്ചിംഗ് വേളയിൽ ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

കേരളത്തിനുള്ള ആദ്യ ലോഡ് ഇന്നലെ എത്തി. വില്പന ഉടൻ ആരംഭിക്കും.വിൽപനക്കായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ എൻ.സി.സി.എഫ് ഉടൻ തുറക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ,​സ്വകാര്യ സംരംഭകർ മുഖേനയും വില്പന നടത്തുമെന്ന് എൻ.സി.സി.എഫ് കൊച്ചി മാനേജർ സി.കെ.രാജൻ പറഞ്ഞു.

ഓൺലൈൻ വ്യാപാര സൗകര്യവും ഒരുക്കും. എഫ്.സി.ഐയിൽ നിന്നാണ് അരി ശേഖരിക്കുന്നത്.
പൊതുവിപണിയിൽ അരി വില കത്തിക്കയറുകയും ആശ്വാസമാകേണ്ട സപ്ലൈകോ കാഴ്ചക്കാരാവുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര നടപടി വലിയ ആശ്വാസമാകും.

ഭാരത് റൈസ് വാഹനത്തിന്റെ കേരളത്തിലെ ഫ്ലാഗ് ഓഫ് ഇന്നലെ തൃശൂരിലായിരുന്നു. ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് വേണ്ട,പത്തു കിലോ വരെ ഒറ്റതവണ വാങ്ങാം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!