തിരുവനന്തപുരം : നിരവധി പ്രേക്ഷകരെ ആകർഷിച്ചു മുന്നേറുന്ന ഉദിത് നായേഴ്സ് ചാനലിലെ ഏറ്റവും പുതിയ ട്രവേലോഗ് വീഡിയോ റിലീസ് ചെയ്തു.
കുട്ടിത്തമാർന്ന അവതരണ ശൈലികൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഉദിത് നായരും ടോപ് സിങ്ങർ സീസൺ മൂന്നിലെ രണ്ടാം സ്ഥാനക്കാരൻ ദേവനാരായണും ചേർന്നുള്ള മൂന്നാമത്തെ വിഡിയോയാണ് ഇന്നലെ റിലീസ് ചെയ്ത “ഒരു കൊച്ചു ആനക്കാര്യം.”
ഗുരുവായൂർ ദേവസ്വത്തിന്റെ ആനത്താവളമായ പുന്നത്തൂർക്കോട്ട ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടാന സംരക്ഷണ കേന്ദ്രമാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് 3 കിലോമീറ്റർ അകലെ പൊന്നാനി റോഡിലാണ് പുന്നത്തൂർക്കോട്ട സ്ഥിതി ചെയ്യുന്നത്. കൊട്ടാരവളപ്പ് ആനത്താവളമായി മാറിയത് 1975 ജൂൺ 25നാണ്.
ആനപ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമായ ഗുരുവായൂർ പുന്നത്തൂർക്കോട്ട ആനത്താവളത്തിലെ കാഴ്ച വിശേഷങ്ങളുമായാണ് ഗുരുവായൂരപ്പന്റെ കടുത്ത ഭക്തരായ നമ്മുടെ കുട്ടിത്താരങ്ങൾ ഇത്തവണ എത്തിയിരിക്കുന്നത്.
വീഡിയോ ഇവിടെ കാണാം…