ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ രണ്ടാം സെമിയില്‍ ഇന്ത്യ മുന്നോട്ടുവച്ച 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 103 റണ്‍സിന് പുറത്തായി. നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത അക്‌സര്‍ പട്ടേലാണ് കളിയിലെ താരം.
ജൂണ്‍ 29ന് ബ്രിഡ്ജ്ടൗണിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ദക്ഷിണാഫ്രിക്കയും തോല്‍വിയറിയാതെയാണ് ഫൈനലിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്.