തിരുവനന്തപുരം : മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു അപകടം.
ശംഖുമുഖത്താണ് സംഭവം.രണ്ട് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് തിരയിൽ പെട്ട് മറിഞ്ഞത്.
സംഭവത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. ഒപ്പം ഉണ്ടായിരുന്ന ആൾ നീന്തി രക്ഷപ്പെട്ടു. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.