ഉത്തരകടലാസ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ഈ വാർത്ത ഷെയർ ചെയ്യാം

ബയോളജി പരീക്ഷയിൽ ഹൃദയമെന്ന അവയവം വരച്ച് ഭാ​ഗങ്ങൾ അടയാളപ്പെടുത്താൻ ചോദിച്ചപ്പോൾ ഹൃദയത്തിൽ സ്നേഹം മാത്രം സൂക്ഷിക്കുന്ന ഒരു വിരുതൻ എഴുതിയ ഉത്തരമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരം​ഗമാകുന്നത്. ഹൃദയത്തിന്റെ ചിത്രം വരച്ച് കാമുകിമാരുടെ പേരുകൾ അടയാളപ്പെടുത്തി. കൂടാതെ ഇവർ ഓരോരുത്തരെ കുറിച്ചും വിശദീകരിക്കുന്നുമുണ്ട് വിദ്യാര്‍ഥി.

പ്രിയ, രൂപ, നമിത, പൂജ, ഹരിത എന്നിവരാണ് ഹൃദയത്തിലെ ഒരോ അറയിലുമായി കുടിയിരിക്കുന്നത്. പ്രിയ ഇൻസ്റ്റ​ഗ്രാമിൽ തന്നോട് എപ്പോഴും ചാറ്റ് ചെയ്യുന്നതാണ്. തനിക്ക് അവളെ ഭയങ്കര ഇഷ്ടമാണെന്നാണ് വിദ്യാർഥി എഴുതിയിരിക്കുന്നത്. തൊട്ടടുത്ത അറയിലെ രൂപയാകട്ടെ സ്നാപ്ചാറ്റ് വഴിയാണ് ചാറ്റ് ചെയ്യുന്നത്. രൂപ സുന്ദ​രിയായ കുട്ടിയാണെന്നും വിദ്യാർഥി കുറിച്ചിട്ടുണ്ട്.

നമിത തന്റെ അയൽക്കാരന്റെ മകളാണെന്നും നീണ്ട മുടിയും കണ്ണുകളുമാണ് അവൾക്കെന്നും വിദ്യാർഥി കുറിച്ചിട്ടുണ്ട്. മുൻകാമുകിയായ പൂജയ്ക്കും ഹൃദയത്തിൽ ഒരു അറ നൽകിയിട്ടുണ്ട്. അവളെ മറക്കാൻ കഴിയില്ലെന്നാണ് വിദ്യാർഥി പറയുന്നത്. പിന്നെ ഹരിത തന്റെ സഹപാഠിയാണെന്നും വിദ്യാർഥി വിശദീകരിക്കുന്നു.

ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച ഉത്തരകടലാസ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വിദ്യാർഥിയുടെ ഉത്തരം കണ്ട് അധ്യാപകൻ പത്തിൽ വട്ടപൂജ്യവും ഇട്ടിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുകന്നത്. അവൻ ഹൃദയം അധ്യാപകൻ കാണാതെ പോകരുതെന്നായിരുന്നു ഒരാൾ ചിത്രത്തിന് താഴെ വന്ന കമന്റ്. എന്നാൽ അധ്യാപകന്റെയും വിദ്യാർഥിയുടെയും കയ്യക്ഷരം ഒരുപോലെ ആണെന്നും വൈറലാകാൻ മനപ്പൂർവം ചെയ്തതാകാമെന്നുമാണ് മിക്കയാളുകളുടെ സംശയം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!