പൗരത്വ നിയമ ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് നടന്‍ വിജയ്. തമിഴ്നാട് സര്‍ക്കാര്‍ നിയമം നടപ്പാക്കരുതെന്ന് വിജയ്യുടെ പാര്‍ട്ടിയായ ‘തമിഴ്നാട് വെട്രിക്ക് കഴകം’ ആവശ്യപ്പെട്ടു.
പാര്‍ട്ടി രൂപീകരിച്ചശേഷമുള്ള വിജയ്യുടെ ആദ്യരാഷ്ട്രീയ പ്രതികരണമാണിത്. കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക എക്സ്(ട്വിറ്റര്‍) പേജില്‍ പങ്കുവച്ച പോസ്റ്റില്‍ വിജയ് വ്യക്തമാക്കി.’നിയമം സാമൂഹിക ഐക്യം തകര്‍ക്കും. രാജ്യത്തെ ജനങ്ങള്‍ ഐക്യത്തോടെ കഴിയുന്നിടത്ത് പൗരത്വ ഭേദഗതി നിയമം പോലുള്ളവ നടപ്പാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. തമിഴ്‌നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണം. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുതെന്നും’ വിജയ് ആവശ്യപ്പെട്ടു.