തിരുവനനന്തപുരം: സംസ്ഥാനത്ത് ഇക്കുറി യുഡിഎഫിന് മേല്‍ക്കൈ എന്ന് എക്‌സിറ്റ് പോള്‍ ഫലം. ഇരുപത് സീറ്റുകളില്‍ യുഡിഎഫിന് 15 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 4 സീറ്റും എന്‍ഡിഎക്ക് ഒരു സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. മൂന്ന് മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടന്നതെന്നും വിവിധ എക്‌സിറ്റ്‌പോളുകള്‍ പറയുന്നു. ടൈംസ് നൗ- ഇ.ടി.ജി. റിസേര്‍ച്ച് എക്‌സിറ്റ് പോള്‍ പ്രകാരമാണ് കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ.
ഇന്ത്യാടുഡെ ഏക്‌സിസ് മൈ എക്‌സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് ഒരു സീറ്റും യുഡിഎഫിന് 17 മുതല്‍ 18 സീറ്റുകളും എന്‍ഡിഎയ്ക്ക് മൂന്നുവരെ സീറ്റുകളും ലഭിക്കുമെന്നും പറയയുന്നു. ഇന്ത്യാ ടിവി സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റുവരെയും യുഡിഎഫിന് 13 മുതല്‍ 15വരെയും എന്‍ഡിഎയ്ക്ക് മൂന്നുവരെ സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം
എബിപി സര്‍വേ പ്രകാരം യുഡിഎഫിന് 17 സീറ്റും എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. ഇത്തവണ എല്‍ഡിഎഫ് സീറ്റില്ലെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലം. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ എന്‍ഡിഎ നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ പറയുന്നത്.
മൂന്നാം തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎ സഖ്യത്തിന് 359 സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 154 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍30 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡെ ഏക്‌സിസ് സര്‍വെ പറയുന്നു. ഇന്ന് അവസാനിച്ച എഴ് ഘട്ട വോട്ടോടുപ്പോടെയാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്.
ഇന്ത്യാ ടുഡേ – ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം