എൽഡിഎഫ് ഒരു സീറ്റ് പോലും നേടില്ലെന്ന് എബിപി– സി വോട്ടർ എക്‌സിറ്റ് പോൾ

ഈ വാർത്ത ഷെയർ ചെയ്യാം

ലോക്സഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം.

ടൈംസ് നൗ–ഇടിജി എക്‌സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫിന് 14–15 സീറ്റുകൾ ലഭിക്കും. ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം.

കേരളത്തിൽ എൽഡിഎഫ് ഒരു സീറ്റ് പോലും നേടില്ലെന്ന് എബിപി– സി വോട്ടർ എക്‌സിറ്റ് പോൾ പറയുന്നു. എൻഡിഎയ്ക്ക് 1–3 സീറ്റും അവർ പ്രവചിക്കുന്നു.

പുറത്തുവന്ന എല്ലാം എക്‌സിറ്റ് പോളുകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നു തന്നെയാണ് പ്രവചനം. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കുറയുമ്പോൾ എൽഡിഎഫ് നില മെച്ചപ്പെടുത്തുന്നുമുണ്ട്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!