ഇടുക്കി : നിയമ സഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ എൽ ഡി എഫ് ഹർത്താൽ. ഈ മാസം ഒൻപതാം തീയതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
1960 ലെ ഭൂപതിവ് നിയമ ഭേദഗതിയ്ക്ക് അനുമതി നൽകാത്ത സംസ്ഥാന ഗവർണറുടെ നിലപാടിനെതിരെ ജനുവരി 9 ന് നടത്താൻ തീരുമാനിച്ച എൽ ഡി എഫ് രാജ്ഭവൻ മാർച്ചിന്റെ അന്ന് തന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയ്ക്ക് ഗവർണർ തീയതി നൽകിയിരുന്നു.
എല്‍ഡിഎഫ് രാജ്ഭവന് മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണറെ സമ്മേളനത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത് തെറ്റെന്ന് എല്‍ഡിഎഫ് ആരോപിച്ചു.എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്ന ഒന്‍പതിന് ഗവര്‍ണറെ ഇടുക്കി ജില്ലയിലേക്ക് ക്ഷണിച്ച് വരുത്തി പാവപ്പെട്ട ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടില്‍ നിന്ന് വ്യാപാരി നേതൃത്വം പിന്മാറണമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.