തിരുവനന്തപുരം : ഈ വർഷത്തെ “ആറ്റുകാൽ അംബാ പുരസ്‌കാരം “സാഹിത്യകാരൻ ഡോക്ടർ ജോർജ് ഓണകൂറിനു നൽകി ആദരിക്കാൻ ആറ്റുകാൽ ട്രസ്റ്റ് തീരുമാനിച്ചു.50,000 രൂപയും ദേവീരൂപം പതിച്ച സ്വർണലോക്കറ്റും ഫലകവും അടങ്ങുന്ന പുരസ്കാരം ക്ഷേത്രത്തിലെ ഇത്തവണത്തെ പൊങ്കാല മഹോത്സവത്തിന്റെ ഒന്നാം ദിനമായ ഫെബ്രുവരി 17ന് വൈകിട്ട് 6ന് നൽകും.
അന്നേ ദിവസം വൈകുന്നേരം നടക്കുന്ന ചടങ്ങിൽ കലാസന്ധ്യയ്ക്ക് ചലച്ചിത്ര നടി അനു ശ്രീ തിരി തെളിയിക്കും.ഫെബ്രുവരി 25 നാണു പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.