തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് ലഭിച്ചു. 2022 23 വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാരങ്ങൾസർക്കാർ പ്രഖ്യാപിച്ചു.
മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി കൊല്ലം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. കാസർഗോഡ് ജില്ലയിലെ നീലേശ്വരം, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, കോട്ടയം ജില്ലയിലെ വൈക്കം എന്നിവയാണ് മികച്ച ബ്ലോക്ക് പഞ്ചായത്തുകൾ.
കാസർഗോഡ് ജില്ലയിലെ വലിയപറമ്പ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. ഗുരുവായൂർ മികച്ച മുനിസിപ്പാലിറ്റിയായും തിരുവനന്തപുരം കോർപ്പറേഷൻ മികച്ച മുനിസിപ്പൽ കോർപ്പറേഷനായും തെരഞ്ഞെടുക്കപ്പെട്ടു.
ഒന്നാംസ്ഥാനം നേടിയവർക്ക് 50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. രണ്ടാം സ്ഥാനത്തെത്തിയവര്‍ക്ക് 40 ലക്ഷവും മൂന്നാം സ്ഥാനത്തെത്തിയവര്‍ക്ക് 30 ലക്ഷവുമാണ് പുസ്‌കാരത്തുക. പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 19-ന് കൊട്ടാരക്കര ജൂബിലി ഹാളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത്
ഒന്നാം സ്ഥാനം : തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
രണ്ടാം സ്ഥാനം : കൊല്ലം ജില്ലാ പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത് – സംസ്ഥാനതലം
ഒന്നാം സ്ഥാനം : നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (കാസർഗോഡ് ജില്ല)
ഒന്നാം സ്ഥാനം : പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം ജില്ല)
ഒന്നാം സ്ഥാനം : വൈക്കം ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം ജില്ല)
ഗ്രാമപഞ്ചായത്ത് – സംസ്ഥാനതലം
ഒന്നാം സ്ഥാനം : വലിയപറമ്പ ഗ്രാമ പഞ്ചായത്ത് (കാസർഗോഡ് ജില്ല)
രണ്ടാംസ്ഥാനം : മുട്ടാർ ഗ്രാമ പഞ്ചായത്ത് (ആലപ്പുഴ ജില്ല)
മൂന്നാം സ്ഥാനം : മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത് (കോട്ടയം ജില്ല)
മുനിസിപ്പാലിറ്റി – സംസ്ഥാനതലം
ഒന്നാം സ്ഥാനം : ഗുരുവായൂർ നഗരസഭ (തൃശൂർ ജില്ല)
രണ്ടാം സ്ഥാനം: വടക്കാഞ്ചേരി നഗരസഭ (തൃശൂർ ജില്ല)
മൂന്നാം സ്ഥാനം : ആന്തൂർ നഗരസഭ (കണ്ണൂർ ജില്ല)
മുനിസിപ്പൽ കോർപ്പറേഷൻ – സംസ്ഥാനതലം
ഒന്നാം സ്ഥാനം : തിരുവനന്തപുരം കോർപ്പറേഷൻ
ഗ്രാമപഞ്ചായത്ത് – ജില്ലാ തലം
തിരുവനന്തപുരം: 1- ഉഴമലയ്ക്കൽ, 2 -മംഗലപുരം
കൊല്ലം: 1- ശാസ്താംകോട്ട, 2 – കുന്നത്തൂർ
പത്തനംതിട്ട: 1- അരുവാപ്പുലം, 2 – പന്തളം തെക്കേക്കര
ആലപ്പുഴ: 1- പുന്നപ്ര സൗത്ത്, 2 – വീയപുരം
കോട്ടയം: 1- തിരുവാർപ്പ്, 2- വെളിയന്നൂർ
ഇടുക്കി: 1- ചക്കുപള്ളം, 2 – ഉടുമ്പന്നൂർ
എറണാകുളം: 1 – പാലക്കുഴ, 2 – മണീട്
തൃശ്ശൂർ: 1- എളവള്ളി, 2- മറ്റത്തൂർ
പാലക്കാട്: 1- വെള്ളിനേഴി, 2- കൊടുവായൂർ
മലപ്പുറം: 1- എടപ്പാൾ, 2- ആനക്കയം
കോഴിക്കോട്: 1- ചേമഞ്ചേരി, 2- പെരുമണ്ണ
വയനാട്: 1- മീനങ്ങാടി, 2- തരിയോട്
കണ്ണൂർ: 1- കതിരൂർ, 2- കരിവെള്ളൂർ പെരളം, പെരിങ്ങോം വയക്കര
കാസർകോട്: 1- ചെറുവത്തൂർ, 2 – ബേഡഡുക്ക
സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളവ ഒഴികെയുള്ള ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമാണ് ജില്ലാ തലത്തിലുള്ള മികച്ച ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുത്തിട്ടുള്ളത്. ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾക്ക് യഥാക്രമം 20 ലക്ഷം രൂപ, 10 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
മഹാത്മാ പുരസ്ക്കാരം – മികച്ച ബ്ലോക്ക് പഞ്ചായത്ത് (സംസ്ഥാനതലം)
1 – പെരുങ്കടവിള, തിരുവനന്തപുരം
2- അട്ടപ്പാടി, പാലക്കാട്
3 – കഞ്ഞിക്കുഴി, ആലപ്പുഴ
മഹാത്മാ പുരസ്ക്കാരം – മികച്ച ഗ്രാമ പഞ്ചായത്ത് (സംസ്ഥാന തലം)
1- വെള്ളറട, തിരുവനന്തപുരം
എടപ്പാൾ, മലപ്പുറം
2- കള്ളിക്കാട്, തിരുവനന്തപുരം
3- പുത്തൂർ, പാലക്കാട്
മഹാത്മാ പുരസ്ക്കാരം – മികച്ച ഗ്രാമ പഞ്ചായത്ത് (ജില്ലാതലം)
തിരുവനന്തപുരം: 1 – അമ്പൂരി, 2- അണ്ടൂർക്കോണം
കൊല്ലം: 1- മയ്യനാട്, 2- ഓച്ചിറ
പത്തനംതിട്ട: 1- മൈലപ്ര, കൊടുമൺ 2- ഓമല്ലൂർ
ആലപ്പുഴ: 1- കഞ്ഞിക്കുഴി, 2- മുട്ടാർ
കോട്ടയം: 1- മറവൻതുരുത്ത്, 2 – തലയാഴം
ഇടുക്കി: 1- രാജകുമാരി, 2- ഇടമലക്കുടി
എറണാകുളം: 1- കരുമാലൂർ, 2- പള്ളിപ്പുറം
തൃശ്ശൂർ: 1- അതിരപ്പള്ളി, 2- കാട്ടകാമ്പാൽ
പാലക്കാട്: 1- ഷോളയൂർ, 2- അഗളി
മലപ്പുറം: 1 – ആതവനാട്, 2- കണ്ണമംഗലം
കോഴിക്കോട്: 1- മൂടാടി, 2 – ചെറുവണ്ണൂർ
വയനാട്: 1- എടവക, 2 – വേങ്ങപ്പള്ളി
കണ്ണൂർ: 1- അഞ്ചരക്കണ്ടി, 2 – ഉളിക്കൽ
കാസർഗോഡ്: 1- മടിക്കൈ, 2 – പനത്തടി
മഹാത്മാ അയ്യങ്കാളി പുരസ്കാരം – കോർപ്പറേഷൻ (സംസ്ഥാന തലം)
1- കൊല്ലം
മഹാത്മാ അയ്യങ്കാളി പുരസ്കാരം – മുനിസിപ്പാലിറ്റി (സംസ്ഥാന തലം)
1- വടക്കാഞ്ചേരി, തൃശൂർ
2- വൈക്കം, കോട്ടയം