തൃശൂർ :സാങ്കേതിക കാരണങ്ങളാൽ നിർത്തിവച്ചിരുന്ന പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് വഴിപാട് ബുക്കിങ് ആരംഭിക്കാൻ ഭരണസമിതി തീരുമാനിച്ചു. ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.ഒരു ലക്ഷം രൂപയാണ് ചുറ്റുവിളക്ക് വഴിപാട് തുക.
ഒരു ദിവസം ഒന്നിലേറെ പേരുടെ ചു റ്റുവിളക്ക് വഴിപാട് നടത്താനും തീരുമാനിച്ചു.
2024, 2025 വർഷങ്ങളിൽ ചുറ്റുവിളക്ക് നടത്താൻ ഉദ്ദേശിക്കുന്ന ഭക്തർക്ക് ദേവസ്വം അഡ്വാൻസ് വഴിപാട് കൗണ്ടർ, ദേവസ്വം ഓഫിസ് എന്നിവിടങ്ങളിൽ നേരിട്ട് പണം അടച്ച് ബുക്ക് ചെയ്യാം.