കണ്ണൂരില്‍ കെ സുധാകരനും….

ഈ വാർത്ത ഷെയർ ചെയ്യാം

ഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മത്സരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചേക്കും. കേരളത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളും പൂര്‍ത്തിയായി.

കര്‍ണാടക, തെലങ്കാന, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയാണ് നടന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു. കേരളത്തില്‍ വയനാട്, ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളുടെ കാര്യത്തിലാണ് അനിശ്ചിതത്വമുണ്ടായിരുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മത്സരിക്കും. ആലപ്പുഴ സീറ്റ് സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!