കഴി‌ഞ്ഞ ചൊവ്വാഴ്ച പുല‍ര്‍ച്ചെയാണ് നവീൻ ബാബുവിന്റെ മരണവിവരം പുറത്തറിഞ്ഞത്.

ഈ വാർത്ത ഷെയർ ചെയ്യാം

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു അവസാനമായി മെസേജ് അയച്ചത് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 4.58 ന്. കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പരാണ് അയച്ച് നൽകിയത്.

അതേസമയം നവീന്‍ ബാബുവിന്റെത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല.

എന്നാല്‍ മരണ സമയം കൃത്യമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. എന്നാല്‍ ബന്ധുക്കള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ആരോപണം ഉന്നയിച്ചതിനു ശേഷം നവീന്‍ ബാബു ആകെ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

കണ്ണൂർ എഡിഎമായിരുന്ന നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. കഴി‌ഞ്ഞ ചൊവ്വാഴ്ച പുല‍ര്‍ച്ചെയാണ് നവീൻ ബാബുവിന്റെ മരണവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്ത ജില്ലാ പഞ്ചായത്ത്‌ മുൻ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻ‌കൂർ ജാമ്യഹർജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം. അതേസമയം പരിയാരം ഗവ മെഡിക്കൽ കോളേജിൽ ജീവനക്കാരനായിരിക്കെ ടി.വി.പ്രശാന്ത് പെട്രോൾ പമ്പിന് അപേക്ഷ നൽകിയതിൽ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇന്നെത്തും.

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിയുടെ ജീവിതത്തിലെ മറക്കാനാവാത്ത വേദനയാണ് മകൾ ലക്ഷ്മിയുടെ വേർപാട്.കാറപകടത്തിൽ കുഞ്ഞു ലക്ഷ്മി മരിക്കുമ്പോൾ ഒന്നര വയസായിരുന്നു പ്രായം.
ലക്ഷ്മിയ്ക്ക് ഒന്നര വയസ് മാത്രമുള്ളപ്പോഴാണ് മരണത്തിന്റെ രൂപത്തിൽ കാറപകടം ഉണ്ടായത്. മകളെ കുറിച്ച് പറയുമ്പോഴെല്ലാം സുരേഷ് ഗോപിയുടെ കണ്ണുകൾ നിറയുന്നതും പലപ്പോഴായി നമ്മളിൽ പലരും കണ്ടിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ലക്ഷ്മിയുടെയും സുരേഷ്​ ഗോപിയുടെയും ഒരു ചിത്രമാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ഇന്ന് ലക്ഷ്മി ജീവനോടെയുണ്ടായിരുന്നെങ്കിൽ എങ്ങനെയാകും ഉണ്ടായിരിക്കുക എന്നുള്ളതാണ് ചിത്രം. 34-കാരിയായ ലക്ഷ്മി പിതാവിനൊപ്പം നിൽക്കുന്ന ചിത്രമാണ് ആർട്ടോമാനിക് എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടത്.

ഡിജിറ്റൽ ആർട് രൂപമായിരുന്നു. അബ്ദു ഡിജിറ്റൽ ആർട്ടാണ് ചിത്രം ഡിസൈൻ ചെയ്ത് സൃഷ്ടിച്ചിരിക്കുന്നത്. പലരും ചിത്രം സുരേഷ്​ ഗോപിക്കും മാധവിനും ​ഗോകുലിനുമൊക്കെ ടാ​ഗ് ചെയ്യുന്നുണ്ട്.

അഞ്ചുമക്കളിൽ മൂത്തമകളായ ലക്ഷ്മിയുടെ വിയോ​ഗം എന്നും കുടുംബത്തിന് തീരാനോവായിരുന്നു. മകളുടെ ഓർമകൾ അഭിമുഖങ്ങളിൽ താരം പങ്കുവെക്കാറുണ്ട്. സുരേഷ് ഗോപിയുടെ അഞ്ചുമക്കളിൽ മൂത്തമകളായ ലക്ഷ്മി ഒരു കാർ അപകടത്തിലാണ് മരണപ്പെടുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!