പാലക്കാട്ട് 2019ലേതിനേക്കാൾ കടുത്ത പോരാട്ടമെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ.
വളരെ നേരിയ മാർജിനിൽ എൽഡിഎഫ് ഇവിടെ മുന്നിട്ടുനിൽക്കുന്നുവെന്നാണ് പ്രവചനം. എക്സിറ്റ് പോളിൽ പങ്കെടുത്ത 39.8 ശതമാനം പേർ എൽഡിഎഫിനും 38.66 ശതമാനം പേർ യു.ഡി.എഫിനും വോട്ട് ചെയ്തു. 20.25 ശതമാനമാണ് ബി.ജെ.പിക്ക് ലഭിച്ച എക്സിറ്റ് പോൾ വോട്ട്. എൽഡിഎഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 1.14 ശതമാനം മാത്രം.