ഏഴ് വയസുള്ള പെൺകുട്ടിക്കു നേരെ വളർത്തു നായയുടെ ആക്രമണം. ഡൽഹി ജഗത്പുരിയിലാണ് സംഭവം. അയൽവാസിയുടെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് കുട്ടിയെ കടിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഡൽഹി ജഗത്പുരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. തന്റെ മകളെ അയൽവാസിയുടെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ കടിച്ചുവെന്നും കുട്ടിയെ വലിച്ചിഴച്ചുവെന്നും പരാതിയിൽ പറയുന്നു.
പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുടെ ശരീരത്തിൽ കടിയേറ്റ പാടുകൾ പൊലീസ് കണ്ടെത്തി. ഉടമയ്‌ക്കെതിരെ ഐപിസി 289, 337 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.