തിരുവല്ല : പ്രശസ്ത കഥകളി, ചെണ്ടമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ (93) അന്തരിച്ചു.തിരുവല്ലയിലെ മതവിഭാഗം മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അന്ത്യം. കഥകളി ലോകത്തെ ചെണ്ട അതികായനായി അറിയപ്പെട്ടിരുന്നു. കൊല്ലം കലാഭാരതി കഥകളി പഠന കേന്ദ്രത്തിൽ ദീർഘകാലം ചെണ്ട അദ്ധ്യാപകൻ ആയിരുന്നു. പ്രശസ്ത ചെണ്ട വാദ്യകലാകാരൻ കലാഭാരതി ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെ മകൻ ആണ്.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി വിശ്രമത്തിലായിരുന്നു.
ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സർക്കാരിന്‍റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.