കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ തുടരുമെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. 11 ശതമാനത്തിനടുത്ത് വോട്ടിൻ്റെ വ്യത്യാസത്തിൽ പ്രേമചന്ദ്രൻ ഹാട്രിക് നേടുമെന്നാണ് പ്രവചനം.
കൊല്ലം എം.എൽ.എ എം.മുകേഷും സിനിമാതാരം ജി.കൃഷ്ണകുമാറും ഉൾപ്പെട്ട ശക്തമായ ത്രികോണ മൽസരം നടന്നിട്ടും കൊല്ലം പ്രേമചന്ദ്രനൊപ്പം ഉറച്ചാണ്. എക്സിറ്റ് പോളിൽ പങ്കെടുത്ത 45.33 ശതമാനം പേർ പ്രേമചന്ദ്രന് വോട്ട് ചെയ്തു. 34.42 ശതമാനം മുകേഷിനൊപ്പമാണ്. ബി.ജെ.പിക്ക് 18.03 ശതമാനം വോട്ടും ലഭിച്ചു.