തൃശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തി നിന്ന് 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലത്ത് കീഴടങ്ങി.തന്റെ ബാഗിൽ പണമുണ്ടെന്നും ചന്ദ്രനിൽ 5 സെന്റ് സ്ഥലം വാങ്ങിട്ടുണ്ടെന്നും ധന്യ മാധ്യമങ്ങളോട് പറഞ്ഞു.ഓൺലൈൻ റമ്മി കളിച്ചും ആഡംബര ജീവിതം നയിച്ചും പണം ചിവഴിച്ചെന്ന് പൊലീസ് നിഗമനം. അതേ സമയം പ്രതി ധന്യയെ വലപ്പാട് പൊലീസ് തൃശ്ശൂരിലേക്ക് കൊണ്ട് പോയി.
തട്ടിപ്പ് പുറത്തായതോടെ ഒളിവിൽ പോയ പ്രതി ധന്യയെ പിടികൂടാൻ പൊലീസ് വലവിരിച്ചതോടെ ഗത്യന്തരമില്ലാതെ വൈകിട്ട് 5 മണിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.18 വര്‍ഷമായി സ്ഥാപനത്തിലെ അസി.ജനറല്‍ മാനേജറായിരുന്നു. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് കോടി കണക്കിന് രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ഈ പണം കൊണ്ട് ഇവര്‍ ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു.ഓൺലൈൻ റമ്മി കളിച്ചും പണം ചിലവവഴിച്ചതായും സൂചന.23ാം തീയതിക്കുള്ളിൽ ക്രമകേട് ക്ലിയർ ചെയ്യണമെന്ന് കാട്ടി ധനകാര്യ സ്ഥാപനം ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.പാലിക്കാതായപ്പോൾ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.തുടർന്ന് യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍നിന്ന് ഇറങ്ങി മറ്റാരുടെയോ സഹായത്തോടെ രക്ഷപെടുകയായിരുന്നു.കൊല്ലത്ത് കീഴടങിയ പ്രതിയെ തൃശൂരിലേക്ക് കൊണ്ട് പോകാനായി പുറത്തിരക്കിയപ്പോൾ മാധ്യമങ്ങളോട് പണം ഉപയോഗിച്ച് താൻ ചന്ദ്രനിൽ 5 സെന്റ് ഭൂമിവാങ്ങിയെന്ന് പരിഹസിച്ചു.