പത്തനംതിട്ട :പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി (നന്ദിനി -76) നിര്യാതയായി.
കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലം താൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തിൽ കൊട്ടാരത്തിൽ നന്ദകുമാർ വർമയാണ് ഭർത്താവ്. മകൾ അംബിക വർമ.
പന്തളം കൊട്ടാരത്തിൽ അശുദ്ധി ആയതിനാൽ കീഴ് ആചാരപ്രകാരം ക്ഷേത്രം 11 ദിവസം അടച്ചിടുകയും 12-ാം ദിവസമായ ബുധനാഴ്ച (ജനുവരി 17) ശുദ്ധി ക്രിയകൾക്ക് ശേഷമായിരിക്കും തുറക്കുക.
അതേസമയം, തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല. എന്നാല്‍, രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല.