വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കെെയിലും ഉണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്ന് പ്രാഫ. മാധവ് ഗാഡ്ഗിൽ. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പശ്ചിമഘട്ടപ്രദേശങ്ങളിലെ അനിയന്ത്രിത നിര്‍മാണങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട് ഇതോടെ വീണ്ടും ചർച്ചയാവുകയാണ്. 2011-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും മുന്നറിയിപ്പുണ്ടായിരുന്നു.
മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകള്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ഉള്‍പ്പെടും. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുകയും മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കസ്തൂരിരംഗൻ്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയുമായിരുന്നു. വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കെെയിലും ഉണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്ന് പ്രാഫ. മാധവ് ഗാഡ്ഗിൽ. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പശ്ചിമഘട്ടപ്രദേശങ്ങളിലെ അനിയന്ത്രിത നിര്‍മാണങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട് ഇതോടെ വീണ്ടും ചർച്ചയാവുകയാണ്. 2011-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും മുന്നറിയിപ്പുണ്ടായിരുന്നു.
മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകള്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ഉള്‍പ്പെടും. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുകയും മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കസ്തൂരിരംഗൻ്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയുമായിരുന്നു.