ഗീതാഗോവിന്ദത്തിലെ പ്രധാനപ്പെട്ട അഞ്ചു അഷ്ടപദികൾ ചേരുന്നു.

ഈ വാർത്ത ഷെയർ ചെയ്യാം

ഗുരുവായൂർ : സോപാന സംഗീതത്തിന്റെ ചരിത്രത്തിൽ ആദ്യമായി അഞ്ച് അഷ്ടപദികൾ സന്നിവേശിപ്പിച്ച് “പഞ്ചരത്ന അഷ്ടപദി “സാക്ഷാൽക്കരിക്കാനൊരുങ്ങി ഗുരുവായൂർ ജ്യോതിദാസ്.

ജനുവരി 28 ഞായറാഴ്ച രാവിലെ 11 മണിക്ക് ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ ശ്രീ ഗുരുവായൂപ്പൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് “പഞ്ചരത്ന അഷ്ടപദി ” നടക്കുക.

ത്യാഗരാജ കൃതിയുടെ പഞ്ചരത്നം പാടലിന്റെ മാതൃകയിൽ ജയദേവ ഗീതത്തിന് പുതിയൊരു ഗാനസാക്ഷാൽക്കാരം ഒരുക്കുകയാണ് ജ്യോതിദാസ് . പുതിയ പാട്ടു പരീക്ഷണ പാതയിലൂടെ തനതു സംഗീതത്തിന് നവ മുഖം നൽകുകയാണ്.പതിറ്റാണ്ടുകളുടെ അഷ്ടപദി ആലാപന തഴക്കത്തിൽ ശ്രദ്ധേയനായിരുന്ന ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടിയുടെ ശിഷ്യനാണ് ജ്യോതിദാസ് .


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!