ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ക്ഷേത്ര ധനസഹായ വിതരണത്തിൻ്റെ 2023 വർഷത്തെ ആദ്യ ഘട്ട വിതരണം ഡിസംബർ 30 ശനിയാഴ്ച നടക്കും.രാവിലെ 11:30 ന് കോട്ടയം രാമപുരം പള്ളി യാമ്പുറം ശ്രീ മഹാദേവ ക്ഷേത്രം ആഡിറ്റോറിയത്തിൽ വെച്ചു ചേരുന്ന സമ്മേളനത്തിലാണ് ധനസഹായ വിതരണം.
ബഹു: ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിക്കും. ജോസ്.കെ.മാണി എംപി ക്ഷേത്ര ധനസഹായം വിതരണം ചെയ്യും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം പി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
കോട്ടയം ജില്ലയിലെ എംഎൽഎമാരും ദേവസ്വം ഭരണസമിതി അംഗങ്ങളും രാമപുരം പഞ്ചായത്ത് പ്രസിഡൻ്റും പള്ളി യാമ്പുറം ദേവസ്വം സെക്രട്ടറിയും ചടങ്ങിൽ പങ്കെടുക്കും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉൾപ്പെടുന്ന തെക്കൻ മേഖലയിലെ ക്ഷേത്രങ്ങൾക്കുള്ള ധനസഹായമാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്.