ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എൽ1 നാളെ ലഗ്രാഞ്ച് (എൽ 1) പോയന്‍റിലെത്തുമെന്ന് ഐ.എസ്.ആർ.ഒ.
വൈകിട്ട് നാലു മണിയോടെ അന്തിമ ഭ്രമണപഥത്തിൽ ആദിത്യ എൽ1 പ്രവേശിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.
125 ദിവസം കൊണ്ട് 15 ലക്ഷം കീലോമീറ്റർ സഞ്ചരിച്ചാണ് ലഗ്രാഞ്ച് പോയിന്‍റിൽ പേടകം എത്തുന്നത്. ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക.
ഇതിനായി ആദിത്യയിലെ എൻജിൻ ജ്വലിപ്പിച്ച് പേടകം മുന്നോട്ട് പോകാതെ ലഗ്രാഞ്ച് പോയന്‍റിൽ എത്തിക്കും. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ആകെ ദൂരം 15 കോടി കിലോമീറ്ററാണ്.