ദേവദൂതൻ സിനിമ ദേശീയ പുരസ്കാരത്തിനായി മത്സരിക്കുമെന്ന് നിർമാതാവ് സിയാദ് കോക്കർ.
ചിത്രം പുരസ്‌കാരത്തിന് അർഹതപ്പെട്ടതാണെന്നും അതിനുള്ള നിയമങ്ങൾ അറിയില്ലെന്നും എന്നാൽ ചിത്രത്തിന് വേണ്ടി പോരാടുമെന്നും സിയാദ് കോക്കർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
‘ദേവദൂതൻ ദേശീയ പുരസ്കാരത്തിനായി മത്സരിക്കും. ചിത്രത്തിന് അതിനുള്ള അർഹതയുണ്ട്. അതിനുള്ള നിയമങ്ങൾ എന്താണെന്ന് അറിയില്ല. പക്ഷേ നിയമങ്ങൾ പൊളിച്ചെഴുതാൻ എന്നെക്കൊണ്ട് സാധിച്ചെന്നിരിക്കും. നിയമപരമായ വഴികളുണ്ട്, പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്, സർക്കാരിനെ സമീപിക്കാം. നിയമപരമായി ഞാൻ പോരാടിക്കഴിഞ്ഞാൽ സർക്കാരിന് വിരോധം തോന്നാത്ത തരത്തിൽ അംഗീകരിക്കാം. സിബി മലയിൽ, രഘുനാഥ് പലേരി, വിദ്യാസാഗർ തുടങ്ങിയവർ ദേശീയപുരസ്കാരം അർഹിക്കുന്നുണ്ട്. സിനിമയിൽ വർക്കുചെയ്ത എല്ലാവരും അത് അർഹിക്കുന്നു. ഞാൻ എന്തായാലും പോരാടും’, സിയാദ് കോക്കർ പറഞ്ഞു.