ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ യാത്രക്കാരന് കുത്തേറ്റു. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തത ആളെയാണ് സഹയാത്രികൻ സ്ക്രൂ ഡൈവർ ഉപയോഗിച്ച് നെറ്റിൽ കുത്തി പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം.
ട്രെയിൻ വടകരയിൽ എത്തിയപ്പോൾ ആർപിഎഫ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിലായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. കോച്ചിനുള്ളിൽ ശല്യം ചെയ്തപ്പോൾ മാറിനിൽക്കാൻ പല തവണ ഇയാളോട് സ്ത്രീകൾ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നപ്പോഴാണ് യാത്രക്കാരൻ ഇടപെട്ടത്. തുടർന്ന് സ്ക്രൂ ഡൈവർ ഉപയോഗിച്ച് ഇയാൾ യാത്രക്കാരനെ ആക്രമിക്കുകയായിരുന്നു.