ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെയാണ് മാറ്റം.

ഈ വാർത്ത ഷെയർ ചെയ്യാം

രണ്ട് ട്രെയിനുകളുടെ യാത്രാ ക്രമത്തില്‍ മാറ്റം വരുത്തിയെന്ന് ഇന്ത്യന്‍ റെയില്‍വെ. ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ മൂലമാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. നേത്രാവതി, മത്സ്യഗന്ധ എക്‌സ്പ്രസ് എന്നിവയുടെ യാത്രയാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെയാണ് മാറ്റം.

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16346-നേത്രാവതി എക്‌സ്പ്രസ് ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. പന്‍വേല്‍ മുതല്‍ ലോക്മാന്യ തിലക് ടെര്‍മിനസ് വരെയുള്ള യാത്ര റദ്ദാക്കും.

മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന മത്സ്യഗന്ധ എക്‌സ്പ്രസ് ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. പന്‍വേല്‍ മുതല്‍ ലോക്മാന്യ തിലക് ടെര്‍മിനസ് വരെയുള്ള യാത്ര റദ്ദാക്കും.

ലോക്മാന്യ തിലക് ടെര്‍മിനസില്‍ നിന്ന് 11.40ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന 16345-നേത്രാവതി എക്‌സ്പ്രസ് ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെ പന്‍വേലില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. രാവിലെ 12.50ന് ആയിരിക്കും ട്രെയിന്‍ യാത്ര തുടങ്ങുന്നത്. ഈ ട്രെയിനിന്റെ ലോക്മാന്യ തിലക് ടെര്‍മിനസ് മുതല്‍ പന്‍വേല്‍ വരെയുള്ള യാത്ര റദ്ദാക്കും.

ലോക്മാന്യ തിലക് ടെര്‍മിനസില്‍ നിന്ന് വൈകുന്നേരം 03.50ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന 12619 – മത്സ്യഗന്ധ എക്‌സ്പ്രസ് ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെ പന്‍വേലില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. വൈകുന്നേരം 04.25ന് ആയിരിക്കും ട്രെയിന്‍ യാത്ര തുടങ്ങുന്നത്. ഈ ട്രെയിനിന്റെ ലോക്മാന്യ തിലക് ടെര്‍മിനസ് മുതല്‍ പന്‍വേല്‍ വരെയുള്ള യാത്ര റദ്ദാക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!