ചെന്നൈ: തമിഴ് സിനിമാ താരം അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് അജിത്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന റിപ്പോര്‍ട്ട് താരത്തിന്റെ അടുത്തവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അജിത്ത് ആശുപത്രിയില്‍ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.കാര്‍ഡിയോ ന്യൂറോ പരിശോധനകള്‍ നടത്തിയ താരത്തിന്റെ ആരോഗ്യ സ്ഥിതിയിൽ യാതൊരു പ്രശ്‍നങ്ങളുമില്ലെന്നും മാനേജർ സുരേഷ് ചന്ദ്ര വ്യക്തമാക്കി.