ചിറയിൻകീഴ് : പ്രസിദ്ധമായ ശാർക്കര ദേവി ക്ഷേത്രത്തിൽ ഇനി ഭക്തർക്ക് ഓൺലൈൻ വഴി കാണിക്ക സമർപ്പിക്കാം.ഇതിനുള്ള സൗകര്യം നിലവിൽ വന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് സ്ഥാപിച്ച സ്കാനർ സിസ്റ്റത്തിലൂടെയാണ് ഈ സൗകര്യം ദേവസ്വം ഒരുക്കിയിരിക്കുന്നത്.തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലാണ് ശാർക്കര ക്ഷേത്രം വരുന്നത്.