തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ.തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നീ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ സി എ അരുണ്‍കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് മത്സരരംഗത്തിറങ്ങുക. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
അതേസമയം എല്‍ഡിഎഫിന്റെ ഐക്യത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ബിനോയ് വിശ്വം എം പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് സജ്ജമാണ്. എന്നാല്‍ ഈ സ്ഥിതിയല്ല മറുഭാഗത്ത് ഉള്ളത്. അവിടെ ഒരു പാര്‍ട്ടിക്കുള്ളിലും, മുന്നണിക്കുള്ളിലും രാഷ്ട്രീയ ഐക്യമില്ല. തൃശൂരില്‍ ഇടതുപക്ഷ മുന്നണി വിജയിക്കും. തൃശൂരിന്റെ പാരമ്പര്യം അനുസരിച്ച് ഇടതുപക്ഷ മുന്നണിയാണ് വിജയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.