തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മാർകഴി കളഭം ഈ മാസം 9 മുതൽ 15 വരെ നടക്കും.
തന്ത്രി തരണനല്ലൂർ ഗോവിന്ദൻനമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് കളഭം നടക്കുന്നത്. 15-ന് രാത്രി മകരശീവേലിയും വലിയകാണിക്കയും ഉണ്ടായിരിക്കും.
ശീവേലി വഴിപാടിന് ശീട്ടാക്കുന്നതിന് ക്ഷേത്രത്തിലെ കൗണ്ടറുകളിൽ സൗകര്യമുണ്ടാകും.
കളഭാഭിഷേകം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 3.30-ന് നിർമാല്യദർശനം. തുടർന്ന് 6.30 മുതൽ 7 വരെയും 8 മുതൽ 9.15 വരെ കളഭാഭിഷേക ദർശനവും ഉച്ചപൂജയ്ക്കുശേഷം 10 മുതൽ 12 വരെയും ദർശനത്തിനു സൗകര്യമുണ്ടാകും. വൈകുന്നേരങ്ങളിൽ ദർശനസമയത്തിൽ മാറ്റമില്ല.