തിരുവനന്തപുരം: കെപിസിസി നടത്തിയ സമരാഗ്‌നി സമാപന സമ്മേളന വേദിയില്‍ ദേശീയ ഗാനം തെറ്റിച്ചുപാടിയ ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെ പരാതി നല്‍കി ബിജെപി. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു സംഭവം. സമ്മേളനത്തില്‍ നന്ദി പ്രസംഗം അവസാനിച്ചശേഷം പാലോട് രവി മൈക്കിനടുത്തെത്തി എല്ലാവരോടും എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുകയും ദേശീയഗാനം തെറ്റിച്ച് പാടുകയുമായിരുന്നു. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് എം.എല്‍.എ ഉടന്‍ തന്നെ ഇടപെട്ട് പാടല്ലേ എന്ന് പറഞ്ഞ് അദ്ദേഹത്തെ വിളിക്കുകയും ചെയ്തിരുന്നു.
നിയമപരമായി നേരിടുന്നു.
