കഴക്കൂട്ടം: ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് ഇന്നലെ തുടക്കമായി.തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിൽ വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉൽഘാടനം നിർവഹിച്ചു.കേരളത്തിന്റെ എല്ലാ ഭാഗത്തും ശാസ്ത്ര പുരോഗതിയുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടകൊട്ടിയാലും ടോര്‍ച്ചടിച്ചാലും ശാസ്ത്ര വളര്‍ച്ചയുണ്ടാകില്ല. ശാസത്രത്തെ ഉപയോഗിക്കുന്നത് മനുഷ്യനന്മക്കാവണമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് ഗായകൻ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഗാനമേള നടന്നു.രാത്രി ഒൻപതുമണിക്ക് ആരംഭിച്ച ഗാനമേള രാത്രി പത്തരവരെ നീണ്ടുനിന്നു.

മലയാളികൾ നെഞ്ചിലേറ്റിയ നിരവധി ഗാനങ്ങൾ എം ജി ശ്രീകുമാർ ആലപിച്ചു.മന്ദാരച്ചെപ്പുണ്ടോ,നിലാവിന്റെ നീലഭസ്മ,അല്ലിമലർ കാവിൽ,അമ്പലപ്പുഴെ……തുടങ്ങി ജനമനസ്സിൽ താങ്ങി നിൽക്കുന്ന ഗാനങ്ങളാണ് ആലപിച്ചത്.ഏറ്റവും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച മൃദുല വാര്യർ,സ്റ്റാർ സിങ്ങർ ജോസഫ്,റഹ്‌മാൻ പത്തനംതിട്ട എന്നീ ഗായകരും അദ്ദേഹത്തോടൊപ്പം ഗാനങ്ങൾ ആലപിച്ചു.