ശാർക്കര ദേവീക്ഷേത്രത്തിൽ മുടിയുഴിച്ചിൽ ആരംഭിച്ചു.വൈകിട്ട് അഞ്ചു മണിക്ക് തന്നെ മുടിയുച്ചിൽ ആരംഭിച്ചു. നിരവധി ഭക്തർ നെൽപ്പറയുമായി ദേവികടാക്ഷം ലഭിക്കുവാനായി അണിനിരക്കുകയാണ്.
കാളിയുട്ടിനു തലേദിവസം ദാരികനെ അനേഷിച്ചു ദേവി എല്ലകരകളിലും പോകുന്ന ചടങ്ങാണ് “മുടിയുഴിച്ചിൽ “എന്ന് അറിയപെടുന്നത്.
അന്ന് ദാരികനെ നിലത്തിൽ പോരിനു വെല്ലുവിളികുകയും അതു അനുസരിച്ച് പിറ്റേന്ന് വെള്ളിയാഴിച്ച ശാർക്കരമൈതാനത്ത് നിലത്തിൽ പോര് നടത്തുകയും അവസാനം പ്രതീകാത്മകമായി കുലവാഴയും കുംബളവും വെട്ടി നൃത്തം ചവുട്ടി, ഈ സന്തോഷ വർത്തമാനം പരമശിവനെ അറിയിക്കാൻ കൈലാസത്തിലേക്ക് പോയി അവിടെ വെച്ച് ആനന്ദ നൃത്തം ചവുട്ടി തീരുന്നതാണ് സങ്കൽപം.