കല്‍പ്പറ്റം: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശിക്കും.
പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം വയനാട്ടിലേക്ക് പുറപ്പെട്ടു. കര്‍ണാടകയില്‍ നിന്നെത്തിയ കാട്ടാന ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട് രാഹുല്‍ഗാന്ധി രാവിലെ സന്ദര്‍ശിക്കും.
തുടര്‍ന്ന് കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ച വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പാക്കത്തെ പോളിന്റെ വീട്ടിലെത്തും.
തുടര്‍ന്ന് നേരത്തെ കടുവയുടെ ആക്രമണത്തില്‍ മരിച്ച മുടക്കൊല്ലിയിലെ പ്രജീഷിന്റെ വീടും രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. ഇതിനു ശേഷം കല്‍പ്പറ്റ പിഡബ്ലിയുഡി റസ്റ്റ് ഹൗസിലേക്ക് പോകും.