മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം കുമരകത്ത് നടന്നു.
കോട്ടയം : മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം കുമരകത്ത് നടന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു സമ്മേളനം ഉൽഘാടനം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിന്റെ സ്ഥിതി വേണം പ്രസിദ്ധീകരിക്കേണ്ടതെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓർമ്മിപ്പിച്ചു.പ്രിന്റ് മീഡിയയേക്കാൾ വാർത്തകൾ വളരെ വേഗം അറിയുവാൻ ഓൺലൈൻ മീഡിയ വഴി സാധിക്കുമെന്ന് അവർ പറഞ്ഞു.
പ്രതിനിധി സമ്മേളനം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ കെ ശ്രീകുമാർ നിർവഹിച്ചു.അംഗങ്ങൾക്കുള്ള പുതിയ ഐ ഡി കാർഡും വാഹന സ്റ്റിക്കർസും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.കൂടാതെ പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ .
പ്രസിഡണ്ട് : എ ക ശ്രീകുമാർ
ജനറൽ സെക്രട്ടറി : ഉമേഷ് കുമാർ
ട്രഷറർ : അനൂപ്
വൈസ് പ്രസിഡന്റുമാർ : ഉദയൻ കലാനികേതൻ ,തങ്കച്ചൻ പാലാ,രാഗേഷ് രമേശൻ
ജോയിന്റ് സെക്രട്ടറിമാർ : അനീഷ് ,സുധീഷ്,ജോവാൻ മധുമല
എക്സിക്യൂട്ടീവ് അംഗങ്ങൾ: മഹേഷ്,ബിനു,ജോസഫ്,ലിജോ