അമൃതവർഷിണിയായി നാദരൂപിണി അരങ്ങേറി, വ്യത്യസ്തമായ സ്വരമാധുര്യത്തിലൂടെ ശ്രോതാക്കളുടെ മനംകവർന്നത് ശ്രീധന്യയും,ശ്രുതിയും.
കൊല്ലം : ഈ വർഷത്തെ നവരാത്രിയോട് അനുബന്ധിച്ച് പ്രസിദ്ധമായ പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്ര നടയിൽ എം ജി മ്യൂസിക് അക്കാഡമിയുടെ സംഗീതക്കച്ചേരി നടന്നു.
വ്യത്യസ്തമായ സ്വരമാധുര്യത്തിലൂടെ ശ്രോതാക്കളുടെ മനംകവർന്നത് എം ജി മ്യൂസിക് അക്കഡമിയിലെ കർണാടിക് അധ്യാപികമാരായ ശ്രീധന്യ ശ്രീകുമാറും,ശ്രുതി സുന്ദരേശനും. വിവിധ കൃതികളും,ആലാംപും,ഭക്തിഗാനങ്ങളും ഉൾപ്പെടുത്തിയുള്ള ഗാനാർച്ചന “നാദരൂപിണി” ശ്രോതാക്കളുടെ മനസ്സിൽ ഇടം നേടി.
എം ജി മ്യൂസിക് അക്കാദമിയിലെ കുരുന്നുകൾ ആലപിച്ച വിവിധ ഭക്തിഗാനങ്ങളോടെയാണ് പരിപാടി തുടങ്ങിയത്.പുറ്റിങ്ങൽ ദേവി സ്തുതിയും,കുളത്തൂപ്പുഴയിലെ ബാലകനും,ഗുരുവായൂരേകാദശി തൊഴുവാൻ പോകുമ്പോൾ എന്ന ഗാനവും ,ഐഗിരി നന്ദിനിയും ,നവകാഭിഷേകം കഴിഞ്ഞു തുടങ്ങിയ ഗാനങ്ങൾ സ്റ്റേജിൽ എം ജി മ്യൂസിക് അക്കാദമിയിലെ വിദ്യാർഥികൾ അവതരിപ്പിച്ചു.തുടർന്നാണ് നാദരൂപിണി അരങ്ങേറിയത്.