കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. സൂര്യ പാക്ക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്.
ജില്ലയിലെ എല്ലാ ഫയർഫോഴ്‌സ് യൂണിറ്റുകളും സംഭവസ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം രണ്ട് മണിക്കൂറുകളായി തുടരുകയുമാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.